ജിദ്ദ: ഹൂതികളെ ഉപയോഗിച്ച് മേഖലയില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം ന ടക്കുന്നതായി സഖ്യസേന പറഞ്ഞു. അബ്ഹ ആക്രമണത്തെ കുറിച്ച് വിശദീകരിക്കുകയായിരുന് നു സഖ്യസേന വക്താവ്. ജനവാസ മേഖലയും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ആക്രമണം തുടരു കയാണ്. ആക്രമണത്തിൽ ഹൂതികളുടെ പങ്ക് വ്യക്തമാണ്. മേഖലയില്‍ പ്രശ്നമുണ്ടാക്കാനാണ് ശ് രമം. ഇറാനും അസ്വസ്ഥത സൃഷ്ടിക്കുകയാണെന്ന് സഖ്യസേന വക്താവ് കേണൽ തുർകി അൽ മാലികി പറഞ്ഞു. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കും. അബ്ഹ വിമാനത്താവള ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഹൂതികളുടെ വെള്ളിയാഴ്ചത്തെ ആക്രമണം. അഞ്ച് ഡ്രോണുകളാണ് പുലര്‍ച്ച എത്തിയതെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
ലക്ഷ്യംവെച്ചത് വീണ്ടും അബഹ വിമാനത്താവളവും ഖമീശ് മുശൈത്തുമായിരുന്നു. അഞ്ചും സൈന്യം തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. വിമാന സര്‍വിസുകളെയും ബാധിച്ചില്ല. അതേസമയം, യുദ്ധത്തിലേക്ക് നീങ്ങാന്‍ താല്പര്യമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
അബ്ഹ മിസൈലാക്രമണം: പരിക്കേറ്റവർ ആശുപത്രി വിട്ടു
അബ്ഹ: അബ്ഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹുതികൾ നടത്തിയ മിസൈലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുഴുവനാളുകളും ആശുപത്രി വിട്ടതായി അസീർ മേഖല കാര്യാലയം വ്യക്തമാക്കി. സംഭവത്തിൽ ഉമ്മുൽ കരീം എന്ന ഇന്ത്യൻ വനിതക്കും പരിക്കേറ്റിരുന്നു. സംഭവം നടന്ന വിവരം അടിയന്തര വിഭാഗത്തിൽ ലഭിച്ച ഉടനെ ആംബുലൻസുകളും മെഡിക്കൽ സംഘങ്ങളെയും അയച്ചിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഒാപേറഷൻ റൂമുമായി സഹകരിച്ച് പരിക്കേറ്റവരെ സ്വീകരിക്കാനും ചികിത്സക്കും വേണ്ട എല്ലാ ഒരുക്കങ്ങളും അടിയന്തര വിഭാഗത്തിൽ ഒരുക്കി. നേരിയ പരിക്കേറ്റ 18 പേർക്ക് സംഭവ സ്ഥലത്തു വെച്ച് ആവശ്യമായ ചികിത്സ നൽകി. എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. മതിയായ ചികിത്സക്ക് ശേഷം മുഴുവനാളുകളും ഇപ്പോൾ ആശുപത്രി വിട്ടതായും എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അസീർ മേഖല ആരോഗ്യ കാര്യാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.