Posted On
date_range Updated On
date_range സൗദിയിലേക്ക് ഹൂതി ആക്രമണം; സഖ്യസേന വിഫലമാക്കി
ജിദ്ദ: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി വന്ന ഡ്രോൺ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോൺ ആക്രമണം.
ശനിയാഴ്ച അബ്ഹയിലേക്കും ഖമീസ് മുശൈത്തിലേക്കും യമനിലെ വിമതവിഭാഗമായ ഹൂതികളുടെ ഡ്രോൺ ആക്രണം ഉണ്ടായിരുന്നു. രണ്ടും സൗദി വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തിരുന്നു.
ജനവാസ മേഖലകളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ ഇറാൻ സഹായേത്താടെ നടത്തുന്ന ഭീകരാക്രമണങ്ങൾ തുടരുകയാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.