?????? ???? ????????????? ??????? ??????? ???????

ഹൂതി ആയുധപ്പുരകളിൽ സൗദി സഖ്യസേന ആക്രമണം

ജിദ്ദ: സൗദി അരാംകോ പ്ലാൻറിനു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ രഹസ്യ ആയുധകേന്ദ്രങ്ങളില്‍ സൗദി സഖ ്യസേനയുടെ ആക്രമണം. നിരവധി ഹൂതികള്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സഖ്യസേന നടത്തിയ ആക്ര മണം വക്​താവ്​ സ്​ഥിരീകരിച്ചു.യമന്‍ അതിര്‍ത്തിയിലേയും സന്‍ആയിലേയും ഗുഹകളിലാണ് ഹൂതികളുടെ പ്രധാന ആയുധ സംഭരണ കേന്ദ്രം. ഇവിടെയാണ് ഹൂതികള്‍ ബാലിസ്​റ്റിക് മിസൈലുകളും ഡ്രോണുകളും ആയുധങ്ങളും സൂക്ഷിക്കുന്നത്. ഇവിടേക്ക് ആയുധങ്ങളെത്തിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സഖ്യസേന പുറത്തുവിട്ടിരുന്നു. ഇൗ കേന്ദ്രത്തിലേക്കാണ് സഖ്യസേന തിങ്കളാഴ്​ച രാത്രിമുതല്‍ ആക്രമണം നടത്തിയത്. ആയുധപ്പുരകള്‍ തകര്‍ന്നതായും ഇവിടെ തമ്പടിച്ചിരുന്നവര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ യമന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനിക​​െൻറ മൃതദേഹം അബഹയിലെത്തിച്ച് സംസ്കരിച്ചു. ഹൂതി ആക്രമണം നടന്ന യു.എ.ഇ അതിര്‍ത്തിയിലെ അരാംകോ പ്ലാൻറില്‍ ഉൽപാദനം പഴയപടി തുടരുകയാണ്.


അതിനിടെ, ആഗോള എണ്ണ സുരക്ഷിതത്വത്തിന്​ ഹൂതികൾ ഭീഷണി സൃഷ്​ടിക്കുകയാണെന്ന്​ സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽ മാലിക്കി റിയാദിൽ പറഞ്ഞു. അൽ ശൈബ എണ്ണപ്പാടത്തിനു​ നേരെ നടന്ന ഹൂതി ഡ്രോൺ ആക്രമണ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൂതികളുടെ ആക്രമണം സൗദി അറേബ്യക്ക്​ നേരെ മാത്രമല്ല. ആഗോള എണ്ണ വിപണിക്കും സമ്പദ്​ വ്യവസ്​ഥക്കും നേരെയുള്ളതാണ്​. അടുത്ത കാലത്തായി എണ്ണക്കപ്പലുകൾക്കും പ്ലാൻറുകൾക്കും നേരെ ഹൂതികൾ ആക്രമണം തുടരുകയാണ്​. ആക്രമണങ്ങളെ നേരിടാൻ സൗദി എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - hoothi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.