റിയാദ്: യമനിലെ ഹൂതി വിമതർ കഴിഞ്ഞ ദിവസം സൗദി എണ്ണക്കപ്പലിനെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെങ്കടലിലെ എണ്ണ ഗതാഗതത്തെ ബാധിക്കില്ലെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. സൗദി കരാര്‍ ചെയ്ത രാജ്യങ്ങള്‍ക്കുള്ള എണ്ണ യഥാസമയം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അബ്ഖൈഖ് എന്ന എണ്ണക്കപ്പലിനെയാണ് ഹുദൈദ തുറമുഖത്തിന് അടുത്തുവെച്ച് ചൊവ്വാഴ്ച ഹൂതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഹൂതികളുടെ ആക്രമണം പരാജയപ്പെട്ട ശ്രമമായിരുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര നാവികഞ്ചാര മര്യാദകള്‍ക്കും കരാറിനും വിരുദ്ധമാണ് ഹൂതി നടപടി. എന്നാല്‍ മേഖലയിലെ സാമ്പത്തികരംഗത്തേയോ എണ്ണ വിപണിയെയോ ഇത് ബാധിക്കില്ല. ബാബുല്‍ മന്‍ദബ് വഴിയും ചെങ്കടല്‍ വഴിയും സൗദി കപ്പലുകളുടെ സഞ്ചാരം സാധാരണപോലെ തുടരുകയാണ്. സൗദിയിലെ എണ്ണ ഉല്‍പാദന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ മുന്‍കരുതലുകളൊന്നും ഹൂതി ആക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ചിട്ടില്ലെന്നും ഊർജ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.