ജിദ്ദ: മൊബൈലുപയോഗിച്ചും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനമോടിച്ചതിന് നൂറുകണക്കിന് പേര്‍ കാമറയില്‍ കുടങ്ങി. നഗരത്തിന് പുറത്തെ ഹൈവേകളില്‍ കാമറ സ്ഥാപിച്ച് രണ്ടാഴ്ചക്കിടെയാണ് നിരവധിപേര്‍ക്ക് പിഴ വീണത്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, കൈകൊണ്ട് മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, ഭക്ഷണം കഴിച്ച് വാഹനമോടിക്കല്‍ എന്നിവ കാമറകള്‍ പിടിച്ചെടുക്കാറുണ്ട്. നഗരങ്ങളില്‍ തുടങ്ങിയ സംവിധാനമാണ് നവമ്പര്‍ 18 മുതല്‍ എല്ലാ ഹൈവേകളിലും പ്രാബല്യത്തിലായത്.
റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ എല്ലാ ഹൈവേകളിലും കാമറയുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 150 മുതല്‍ 500 റിയാല്‍വരെയാണ് പിഴ. നേരിട്ട് കണ്ടാല്‍ പിഴയേറും. മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാല്‍ 100 മുതല്‍ 900 റിയാല്‍ വരെയാണ് പിഴ. ഇതിന് പിന്നാലെയാണ് നിരവധി പേര്‍ക്ക് പിഴ വീണത്. റിയാദില്‍ മാത്രം അഞ്ഞൂറിലേറെ പേര്‍ക്ക് പിഴ ലഭിച്ചു. പിഴ ലഭിച്ചു തുടങ്ങിയതിന് ശേഷമാണ് പ്രധാന നഗരത്തിന് പുറത്തെ ഹൈവേകളിലും ക്യാമറ സ്ഥാപിച്ച വിവരം പലരും അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.