ജോലിയെടുക്കുന്ന വീട്ടിൽ അടച്ചിട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും വീഡിയോ സന്ദേശം 

റിയാദ്​: ദവാദ്​മിയിൽ തൊഴിൽ പീഡനത്തിനിരയായ പഞ്ചാബി യുവതിയെ രക്ഷപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന്​ ഇന്ത്യൻ എംബസി. റിയാദിൽ നിന്ന്​ 230 കിലോമീറ്ററകലെ ദവാദ്​മിയിലെ ഒരു സ്വദേശി വീട്ടിൽ കഴിയുന്ന യുവതി ഗാർഹിക തൊഴിൽ വിസയിലെത്തിയ താൻ ക്രൂരമായ ശാരീരിക പീഡനത്തിനിരയാകുകയാണെന്നും രക്ഷിക്കണമെന്നും കരഞ്ഞുകൊണ്ടാവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന്​ ഇന്ത്യൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്ത നൽകുകയും യുവതിയെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്താൻ റിയാദിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദിനോട്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ ട്വീറ്ററിലൂടെ ആവശ്യപ്പെടുയും ചെയ്​തിരുന്നു.

ഒരു വർഷം മുമ്പ്​ ദവാദ്​മിയിലെ സ്വദേശിയുടെ വീട്ടിൽ വീട്ടുവേലക്കാരിയുടെ വിസയിലെത്തിയ ഇൗ യുവതി ത​​െൻറ പേരും പഞ്ചാബിലെ വിലാസവും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നാട്ടിലെ കുടുംബ​വുമായും ദവാദ്​മിയിലെ സ്വദേശി സ്​പോൺസറുമായും ബുധനാഴ്​ച ഫോണിൽ ബന്ധപ്പെട്ട്​ സംസാരിച്ചെന്ന്​​ എംബസി കമ്യൂണിറ്റി വെൽവെഫയർ കൗൺസലർ അനിൽ നൊട്ട്യാൽ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം എംബസി ചെയ്യുമെന്നും അദ്ദേഹം വ്യക്​തമാക്കി.  യുവതിയുടെ പേരടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ എംബസി വൃത്തങ്ങൾ തയാറായില്ല. ഇൗ വീട്ടിൽ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുയാണെന്നും കൊടിയ ശാരീരിക പീഡനത്തിന്​ ഇരയാകുകയാണെന്നുമാണ്​ നാല്​ മിനുട്ട്​ ദൈർഘ്യമുള്ള വീഡിയോയിൽ യുവതി പറയുന്നത്​. മൊബൈൽ ഫോണുപയോഗിച്ച്​ സ്വയം റെക്കോർഡ്​ ചെയ്​ത്​ അയച്ചതായാണ്​ വ്യക്​തമാകുന്നത്​. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ്​ സന്‍ഗ്രൂര്‍ എം.പി ഭഗവന്ത്​ മാനോടാണ് സഹായം അഭ്യർഥിക്കുന്നത്. ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ല. മുറിയിൽ അടച്ചിട്ടിരിക്കുകയാണ്​. വിസ ഏജൻറി​​െൻറ ചതിയിൽപെട്ടാണ്​ എത്തിയത്​. ഒരിക്കൽ രക്ഷപ്പെട്ട്​ പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, ജോലി ചെയ്യുന്ന വീട്ടിലേക്ക്​ തന്നെ തിരിച്ചുവരേണ്ടി വന്നു എന്നെല്ലാം കരഞ്ഞുകൊണ്ട്​ വീഡിയോയിൽ പറയുന്നു. 20നും 22നും ഇടയിലാണ്​ പ്രായം​ തോന്നിക്കുന്ന​െന്നെ്​​ മാധ്യമ വാർത്തകൾ പറയുന്നു. 

വിവാഹിതയും രണ്ട്​ കുട്ടികളുടെ മാതാവുമാണ്​. അമ്മയ്​ക്ക്​ സുഖമില്ല. ഒരു ശസ്​ത്രക്രിയക്ക്​ വിധേയമായി. വീട്ടിലെ ദാരിദ്ര്യാവസ്​ഥ കാരണമാണ്​ ഒരു വർഷം മുമ്പ്​ വീട്ടുവേലക്കാരിയുടെ വിസയിൽ സൗദിയിലേക്ക്​ വന്നതെന്നും ഇനി വയ്യെന്നും എത്രയും പെ​െട്ടന്ന്​ ത​​െൻറ കുട്ടികളുടെയും അമ്മയുടെയും അടുത്തെത്തിയാൽ മതിയെന്നും അതിന്​ സഹായം ചെയ്യണമെന്നുമാണ്​ ഭഗവന്ത്​ മാൻ എം.പിയോട്​ അവർ കരഞ്ഞുകൊണ്ടാവശ്യപ്പെടുന്നത്​. പഞ്ചാബി ഭാഷയിലാണ്​ യുവതി സംസാരിക്കുന്നത്​. 

Tags:    
News Summary - help panjabi girl saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.