Posted On
date_range Updated On
date_range ഹൃദയാഘാതം; മക്കയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. തിരൂർ മൂച്ചിക്കൽ ആലിൻചുവട് താണിമഠത്തിൽ ജംഷീർ ബാബു (35) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി മക്കയിലെ ഷറായക്കടുത്തെ താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ബുക്ക് സ്റ്റാൾ ജീവനക്കാരനായിരുന്ന ഇദ്ദേഹം കെ.എം.സി.സി പ്രവർത്തകൻ കൂടിയായിരുന്നു.
പിതാവ്: മജീദ്, മാതാവ്: ഖദീജ, ഭാര്യ: നസീറ, മകൻ: ഹാഷിർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.