Posted On
date_range Updated On
date_range ഹൃദയാഘാതം: കാസര്‍കോട് സ്വദേശി യാമ്പുവില്‍ മരിച്ചു
യാമ്പു: കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശിയായ എം.എസ് വില്ല സാബുരാജ് മാധവന്‍ (50) യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചു.
രണ്ടുപതിറ്റാണ്ടായി യാമ്പുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ മെക്കാനിക്ക് ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ മാധവന്‍ സോമനാഥന്‍, മാതാവ്: രാജമ്മ. ഭാര്യ: രജനി. മക്കള്‍: സ്നേഹ സാബുരാജ്, സായൂജ് സാബുരാജ്. സഹോദരങ്ങള്‍ : ബാബുരാജ്, രാജന്‍ ബാബു, ഗീത, രാജി.
യാമ്പു ജനറല്‍ ആശുപത്രിയിലുള്ള സാബുരാജിന്‍െറ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതരും സഹപ്രവര്‍ത്തകരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.