Posted On
date_range Updated On
date_range ഹൃദയാഘാതം: മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി
ബുറൈദ: സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ കിങ് സഊദ് ആശുപത്രിയിൽ നഴ്സായ ആലപ്പുഴ ചങ്ങനാശ്ശേരി കുമരൻകേരി സ്വദേശി ചക്കുകുളം വീട്ടിൽ ലിൻറു ലിസാ ജോർജ് ആണ് ചൊവ്വാഴ്ച പുലർച്ചെ 3.45ഒാടെ മരിച്ചത്.
വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. പൗലോസ് വർഗീസ്, ലിസമ്മ ജോർജ്ജ് ദമ്പതികളുടെ മകളാണ്. ഭർത്താവ് ബിബിൻ കുര്യാക്കോസ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ആൻഡ് റിസർച്ച് സെൻറർ ആശുപത്രിയിൽ മെയിൽ നഴ്സാണ്. കുട്ടികളില്ല.
2015 ഫെബ്രുവരി മുതൽ ഉനൈസ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ലിൻറു ജിസാ ജോർജ് കഴിഞ്ഞവർഷം ജൂലൈയിലാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ സ്വീകരിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.