ലുക്മാനുൽ ഹഖ്
Posted On
date_range Updated On
date_range ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിന് സമീപം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് (26) ആണ് മരിച്ചത്. റിയാദിൽനിന്ന് 100 കിലോമീറ്റർ അകലെ ദക്ലയിലായിരുന്നു മരണം.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുറൈമില കെ.എം.സി.സിയുടെ ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഹുറൈമിലയിൽ ഖബറടക്കും.
മുഹമ്മദ് ഷാഫിയാണ് മരിച്ച ലുക്മാനുൽ ഹഖിന്റെ പിതാവ്. മാതാവ്: നദീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.