അത്യാഹിത ചികിത്സക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ അനുമതി വേണ്ട

റിയാദ്: അത്യാഹിത ഘട്ടങ്ങളിലെ ചികിത്സക്ക് ഇന്‍ഷൂറന്‍സ് കമ്പനിയുടെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമില്ലെന്ന് കോ-ഓപറേറ്റീവ് ഇന്‍ഷൂറന്‍സ് സമിതി. എന്നാല്‍ ചികിത്സ നല്‍കിയ സ്ഥാപനം 24 മണിക്കൂറിനകം ഇന്‍ഷൂറന്‍സ് കമ്പനിയെ വിവരമറിയിച്ചിരിക്കണം. അഞ്ച് ലക്ഷം റിയാൽ വ​െരയുള്ള കവറേജ് ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്നെും സമിതി വക്താവ് യാസിര്‍ അല്‍മആരിക് അറിയിച്ചു.  ഏതു​ ക്ലാസ്​ മെഡിക്കല്‍ ഇന്‍ഷൂറന്‍സുള്ളവർക്കും അത്യാഹിത ഘട്ടത്തില്‍ വരുന്ന ചികിത്സക്ക് കമ്പനി അനുമതി വേണ്ടെന്നാണ്​ സമിതി വ്യക്​തമാക്കിയത്​. അനുമതി കൂടാതെ തന്നെ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും രോഗികള്‍ക്ക് അത്യാഹിത ഘട്ടത്തില്‍ ആവശ്യമായ ചികിത്സ നല്‍കേണ്ടതാണ്. ചികിത്സക്ക് വേണ്ടി നിശ്ചിത സംഖ്യ കെട്ടിവെക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്‍ഷൂര്‍ സമയത്ത് കമ്പനി നിശ്ചയിച്ച നിശ്ചിത അനുപാതം സംഖ്യ നല്‍കാന്‍ രോഗി ബാധ്യസ്ഥനാണ്. വിവിധ സ്വഭാവത്തിലുള്ള അത്യാഹിത ഘട്ടങ്ങളിലെ ചികിത്സയും വൈദ്യപരിശോധനയും തരണം ചെയ്യാനാണ് ഇന്‍ഷൂറന്‍സില്‍ അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള കവറേജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ചികിത്സ ഇന്‍ഷുറന്‍സ് വേളയില്‍ ഒഴിച്ചുനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അവ ലഭ്യമാവില്ല. ഇതില്‍ മിക്കതും സൗന്ദര്യവര്‍ധനക്കുള്ള ശസ്ത്രക്രിയകളോ വിറ്റാമിന്‍ മരുന്നുകളോ ആയിരിക്കുമെന്നും വക്താവ് വിശദീകരിച്ചു.
 

Tags:    
News Summary - health insurance card saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.