കഴിഞ്ഞ ദിവസം അസീർ മേഖലയിൽ ദൃശ്യമായ പൂർണ്ണചന്ദ്രൻ
അബഹ: സൗദി അറേബ്യയിലെ അസീർ മേഖലയുടെ ആകാശത്ത് 'വിളവെടുപ്പ് ചന്ദ്രൻ' എന്നറിയപ്പെടുന്ന പൂർണ്ണചന്ദ്രൻ കഴിഞ്ഞ ദിവസം അതിശോഭയോടെ ദൃശ്യമായി.
കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ, ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഈ ആകർഷകമായ ആകാശ വിസ്മയം നിരീക്ഷിക്കാനും ചിത്രീകരിക്കാനും കഴിഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 'വിളവെടുപ്പ് ചന്ദ്രൻ' ഒരു സാധാരണ പൂർണ്ണചന്ദ്രനേക്കാൾ തിളക്കമേറിയതും വലുതുമായി തോന്നും. കാരണം ഇത് ശരത്കാല വിഷുവത്തിന് ഏറ്റവും അടുത്തുവരുന്ന പൗർണമിയാണ്. ഈ സമയത്ത് അടുത്തടുത്ത ദിവസങ്ങളിൽ ഏകദേശം ഒരേ സമയത്താണ് ചന്ദ്രൻ ഉദിക്കുന്നത്.
വൈദ്യുതി കണ്ടുപിടിക്കുന്നതിനു മുമ്പ് കർഷകർ വിളവെടുപ്പ് കാലത്ത് രാത്രി വൈകിയും ജോലി ചെയ്യാനായി ഈ ചന്ദ്രന്റെ പ്രകാശത്തെ ആശ്രയിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശൈത്യകാലം തുടങ്ങുന്നതിനു മുമ്പ് വേഗത്തിൽ വിളകൾ ശേഖരിക്കാൻ ഈ 'രാത്രി വെളിച്ചം' അവരെ സഹായിച്ചു. അതുകൊണ്ടാണ് ഈ ചന്ദ്രന് 'വിളവെടുപ്പ് ചന്ദ്രൻ' എന്ന പേര് ലഭിച്ചത്. വർഷാവർഷം കൃത്യമായി ആകാശത്ത് എത്തുന്ന ഈ പ്രതിഭാസം രാജ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷകരെ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.