Posted On
date_range Updated On
date_range അമൂല്യ ഭരണഘടന നിലനിർത്താൻ രാഹുലിനേ കഴിയൂ- അഡ്വ. ഹാരിസ് ബീരാൻ
ജിദ്ദ: ഇന്ത്യയുടെ അമൂല്യമായ ഭരണഘടന നിലനിർത്താൻ രാഹുൽ നേതൃത്വം നൽകുന്ന ഗവൺമെൻറ് വരണമെന്ന് സുപ്രീം കോടതി അ ഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത് തുകയായിരുന്നു ഡൽഹി കെ.എം.സി.സി പ്രസിഡൻറ് കൂടിയായ അദ്ദേഹം. ആക്ടിങ് പ്രസിഡൻറ് വി.പി ഉനൈസ് അധ്യക്ഷത വഹിച്ചു. സി.കെ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, ഒ.ഐ.സി.സി. പ്രസിഡൻറ് ഹകീം പാറക്കൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും അബ്്ദുൽ ഗഫൂർ മങ്കട നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികളായ ബാബു നഹ്ദി, അബ്ബാസ് വേങ്ങൂർ, നാസർ കാടാമ്പുഴ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, വി.വി അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.