Posted On
date_range Updated On
date_range വികലാംഗര്‍ക്ക് സൗജന്യ ഹൗസ് മെയ്ഡ്
റിയാദ്: സൗദിയിലെ വികലാംഗര്‍ക്ക് സര്‍ക്കാര്‍ ഫീസ് കൂടാതെ വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ മന്ത്രാലയം ആരംഭിച്ച ‘മുസാനിദ്’ സംവിധാനം വഴിയാണ് ഇത്തരത്തിലുള്ള വിസ ആവശ്യക്കാര്‍ക്ക് ലഭിക്കുക.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘അബ്ഷിര്‍’ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസക്ക് അപേക്ഷ സമര്‍പ്പിക്കാനാവുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. കൂടാതെ രാജ്യത്തെ അംഗീകൃത റിക്രൂട്ടിങ് ഓഫീസുകളിലും ഓണ്‍ലൈന്‍ റിക്രൂട്ടിങ് സേവനം ലഭ്യമായിരിക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിന് രാജ്യം നല്‍കുന്ന സേവനത്തിെൻറ ഭാഗമാണ് ഫീസ് ഈടാക്കാതെയുള്ള വിസ എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.