ജിദ്ദ: മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അൽഹറമൈൻ ട്രെയിൻ സർവീസ് ഇൗ വർഷം മൂന്നാംപാദത്തിൽ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എൻജിനീയർ നബീൽ അൽആമുദി. മക്ക ഇകണോമിക് ഫോറം സംഘടിപ്പിച്ച ഗതാഗത വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനുകളാണ് സർവീസ് നടത്തുക. വർഷത്തിൽ 60 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ കഴിയുകയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിങ് അബ്ദുൽ അസീസ് വിമാനത്താവള പദ്ധതി മേഖലയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ്. വർഷത്തിൽ 50 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് ഇത് നിർമിക്കുന്നത്. ഖുൻഫുദ വിമാനത്താവള നിർമാണം ഇൗ വർഷം അവസാനത്തോടെ ആരംഭിക്കും. രണ്ടുവർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
2018 മക്ക മേഖലക്ക് ഇത് മാറ്റത്തിെൻറ വർഷമാണ്. കിങ് അബ്ദുൽ അസീസ് പുതിയ വിമാനത്താവളം പരീക്ഷണാടിസ്ഥാനത്തിൽ ഇൗ മാസം പ്രവർത്തനമാരംഭിക്കും. ആദ്യഘട്ടത്തിൽ ആറ് കവാടങ്ങളും നിശ്ചിത സ്ഥലവുമാണ് ഉപയോഗപെടുത്തുക. കിങ് അബ്ദുൽ അസീസ് വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നി സ്ഥലങ്ങളുമായി അൽഹറമൈൻ ട്രെയിൻ സർവീസിനെ ബന്ധപ്പെടുത്തും. ഇതോടെ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താൻ സാധിക്കും.
രാജ്യത്തെ റോഡുകളിൽ അപകട നിരക്ക് കുറഞ്ഞിട്ടുണ്ട്. ‘വസൽ’ എന്ന പേരിലൊരു ഇലക്ട്രോണിക് പ്ലാറ്റ് ഫോം ഗതാഗത മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾക്ക് കമ്പ്യൂട്ടർ വഴി ഒാപറേഷനുകൾ നിരീക്ഷിക്കാൻ കഴിയുന്നതാണിത്. സൗദി റെയിവേയെ ‘സാർ’ കമ്പനിയുമായി ലയിപ്പിക്കും. ഗ്രൗണ്ട് ജോലികളൊക്കെ ‘സാർ’ െൻറ നേരിട്ട നിരീക്ഷണത്തിലായിരിക്കും. നിലവിൽ രാജ്യത്തെ റോഡുകൾ കൂടുതൽ വികസിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. വാഹനാപകട അപകടവും മരണനിരക്കും കുറക്കുന്നതിന് ആരോഗ്യം, വാർത്ത സാംസ്കാരിക മന്ത്രാലയങ്ങൾ, റെഡ്ക്രസൻറ് എന്നിവ സഹകരിച്ചു വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വരും വർഷങ്ങളിൽ വാഹനാപകട മരണനിരക്ക് കുറക്കുക ലക്ഷ്യമിട്ടുള്ളതാണിതെന്നും നല്ല ഫലം ഇതുണ്ടാക്കുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.