ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ തീർഥാടകർക്കുള്ള സേവനം മികച്ചതാക്കാൻ ശ്രമം നടത്തേണ്ടതുണ്ടെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ പറഞ്ഞു. ഹജ്ജ് ടെർമിനൽ സേവന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ ജിദ്ദ ഹിൽട്ടൽ ഹോട്ടലിൽ സംഘടിപ്പിച്ച ശിൽപശാലയിൽ മുന്നോട്ടുവെച്ച കാര്യങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. തീർഥാടകർക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനാവശ്യമായ കാര്യങ്ങളാണ് അവയെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ടെർമിനലിനകത്ത് സേവനത്തിലേർപ്പെടുന്ന വകുപ്പുകളുമായി ആശയ വിനിമയത്തിനു സംവിധാനം ഉണ്ടാേകണ്ടതുണ്ട്. പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്ഥിരമായി പരിശോധിക്കുന്നതിന് കോ^ഒാർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കണം. തീർഥാടകർക്ക് സേവനത്തിനാവശ്യമായ സഹായങ്ങൾ നൽകാൻ ഗവർണറേറ്റ് ഒരുക്കമാണെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. വിമാനത്താളവത്തിൽ സേവനത്തിലേർപ്പെട്ട 23 ഒാളം ഗവൺമെൻറ്^സ്വകാര്യ വകുപ്പുകളെ പ്രതിനിധീകരിച്ച് ഏകദേശം 100 ഒാളം പേർ ശിൽപശാലയിൽ പെങ്കടുത്തു. തീർഥാടകരെ സ്വീകരിക്കൽ, യാത്രയയക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഹജ്ജ് സീസണിലുണ്ടായ അഭിപ്രായങ്ങളും നിർദേശങ്ങളും സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനുള്ള കാര്യങ്ങളും ശിൽപശാല ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.