?????? ????????????? ????????? ????? ????????? ???????? ?????????????? ??????? ???????????????

പുണ്യസ്​ഥലങ്ങളിലെ പദ്ധതികൾ  ഹജ്ജ്​ സഹമ​​ന്ത്രി സന്ദർശിച്ചു

ജിദ്ദ: പുണ്യസ്​ഥലങ്ങളിൽ ഹജ്ജ്​ മന്ത്രാലയം നടപ്പിലാക്കിവരുന്ന പദ്ധതികൾ ഹജ്ജ്​ ഉംറ സഹമന്ത്രി ഡോ. അബ്​ദുൽ ഫത്താഹ്​ ബിൻ സുലൈമാൻ മുശാത്​ സന്ദർശിച്ചു പുരോഗതി വിലയിരുത്തി. വാദി മിന ആശുപത്രി, മുസ്​ദലിഫ ബ്രിഡ്​ജ്​ ബൈപാസ്​ പദ്ധതി, അറഫയിലെ ഹജ്ജ്​ മന്ത്രാലയ ആസ്​ഥാനം, റിങ്​ റോഡ്​ കോ ഒാർഡിനേറ്റിങ്​ കൗൺസിൽ ആസ്​ഥാനത്തെ ​വെയർഹൗസുകൾ തുടങ്ങിയ പദ്ധതികൾ ഹജ്ജ്​ ഉംറ സഹമന്ത്രി സന്ദർശിച്ചു. വിവിധ വകുപ്പുകൾക്ക്​ കീഴിൽ കഴിഞ്ഞ ഹജ്ജ്​ വേളയിൽ നടപ്പിലാക്കിയ വികസന പദ്ധതികളും ചർച്ച ചെയ്​തു. വിഷൻ 2030, ദേശീയ പരിവർത്തന പദ്ധതി 2020  എന്നിവ ലക്ഷ്യമിട്ട്​ ഹജ്ജ്​^ഉംറ മേഖല വികസിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഹജ്ജ്​ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥരും മക്ക വികസന അതോറിറ്റി പ്രതിനിധികളും മന്ത്രിയെ അനുഗമിച്ചു.
Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.