Posted On
date_range Updated On
date_range മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
മദീന: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. കോട്ടക്കൽ സ്വദേശി അഹമ്മദ് കുട്ടി കല്ലുവിളപ്പിൽ (70) ആണ് മരിച്ചത്. ഹജ്ജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ട ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മകനൊപ്പമാണ് ഹജ്ജിന് എത്തിയിരുന്നത്. ഹജ്ജ് ഇൻസ്പെക്ടർമാരായ റിഷാദ്, ഇസ്ഹാഖ്, അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തീകരിച്ചു വരുന്നു. മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.