Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു
മക്ക: കണ്ണൂർ മാട്ടൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ ഖാസിം (72) മക്കയിൽ മരിച്ചു. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു.
കർമങ്ങൾ പൂർത്തിയാക്കുന്നതിനിടെ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിക്കെ ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ മക്കയിലെ ഷെറായ മഖ്ബറയിൽ മൃതദേഹം കബറടക്കി. വിദേശത്തുള്ള മക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തി.
ഹജ്ജ് ഇൻസ്പെക്ടർമാരായ ടി.പി. ഷമീം, ശുഹൈബ്, ഉനൈസ്, റഈസ് എന്നിവർ നടപടികൾ പൂർത്തിയാക്കാൻ സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.