സംസം റെഡി, വിതരണത്തിന്​ 330 മില്ലി ലിറ്റർ ബോട്ടിലുകൾ

ജിദ്ദ: ഹജ്ജ്​ തീർഥാടകർക്ക്​ സംസം വിതരണത്തിനുള്ള പദ്ധതി തയാറാക്കിയതായി ഹജ്ജ്​ ഉംറ മന്ത്രാലയത്തി​ന്​ കീഴിലുള്ള സംസം കമ്പനി അറിയിച്ചു. തീർഥാടകർ മക്കയിലെത്തി തിരിച്ചു പോകുന്നതുവരെ സംസം വിതരണം നടത്തുന്നതിനുള്ള പദ്ധതിയാണ്​ ആവിഷ്​കരിച്ചിരിക്കുന്നത്​.

330 മില്ലീ ലിറ്റർ ബോട്ടിലുകളാണ്​ ഇത്തവണ വിതരണം ചെയ്യുന്നത്​. നേരത്തെ​ താമസസ്ഥലങ്ങളിൽ 20 ലിറ്റർ കാനുകളായിരുന്നു വിതരണം ചെയ്​തിരുന്നത്​​. അത്​ നിർത്തലാക്കിയിട്ടുണ്ട്​. തീർഥാടകർക്ക്​ എടുക്കാനും കുടിക്കാനും സൗകര്യത്തിലുള്ള ബോട്ടിലുകളാണ്​ ഇത്തവണ ഒരുക്കിയിരിക്കുന്നത്​.

ജിദ്ദ-മക്ക, മദീന-മക്ക റോഡുകളിലെ പ്രവേശന കവാടങ്ങളിലെ മാർഗനിർദേശ കേന്ദ്രങ്ങളിൽ തീർഥാടകരെത്തു​മ്പോൾ സംസം വിതരണം ചെയ്യും. ശീതീകരിച്ച രണ്ട്​ ബോട്ടിലുകളാണ്​ വിതരണം ചെയ്യുക. സംസം ശീതീകരിക്കാനും സൂക്ഷിക്കാനും പ്ര​ത്യേക റൂമുകളുണ്ട്​​. ദുൽഹജ്ജ്​ ഒമ്പത്​ വരെ ഈ കേന്ദ്രങ്ങളിലൂടെ സംസം വിതരണം ഉണ്ടായിരിക്കും.

വിതരണത്തിന്​ 150 പേരും മേൽനോട്ടത്തിന്​ 25 പേരും രംഗത്തുണ്ടാകും. തീർഥാടകർ എത്തിയതു മുതൽ തിരിച്ചു പോകുന്നതു ​വരെ താമസ കേന്ദ്രങ്ങളിൽ 330 മില്ലി ലിറ്ററിലെ മൂന്ന്​ ബോട്ടിലുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ടെന്ന്​ സംസം കമ്പനി പറഞ്ഞു​.

Tags:    
News Summary - Hajj 2022: Zamzam Water Ready, 330 ml bottles for distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.