Posted On
date_range Updated On
date_range മദീന വഴി മടങ്ങുന്ന ഇന്ത്യൻ തീര്‍ഥാടകരുടെ യാത്ര ആരംഭിച്ചു
മദീന: മദീന വഴി ഇന്ത്യയിലേക്കു മടങ്ങുന്ന തീര്‍ഥാടകരുടെ യാത്ര ആരംഭിച്ചു. ഹജ്ജിനുശേ ഷം മദീന സന്ദർശനം പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയില്‍ എത്തിയ ഹാജിമാര്‍ മടങ്ങുന്നത്.
ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി ഹജ്ജിന് എത്തിയ 73,000 ഹാജിമാരാണ് മദീന സന്ദർശനം പൂര്‍ത്തിയാക്കാനുള്ളത്. ഈ ഹാജിമാര്‍ മദീന വഴിയാണ് നാട്ടിലേക്കു മടങ്ങുന്നത്.
ലക്നോവിലേക്കാണ് ആദ്യസംഘം ഹാജിമാര്‍ യാത്രയായത്. ഇവരെ യാത്രയയക്കാന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന് ശൈഖ്, കോണ്‍സല്‍ ഹജ്ജ് വൈ. സാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥര്‍ മദീന എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.