ഇന്ത്യന്‍ ഹാജിമാർക്ക് ബലികര്‍മ നടപടികൾ പൂർത്തിയായി

മക്ക: ഇന്ത്യന്‍ ഹാജിമാരുടെ ബലികര്‍മങ്ങള്‍ക്കുള്ള നടപടികള്‍ പൂർത്തിയായി. ദുല്‍ഹജ്ജ് ഏഴിന് മുമ്പ് ഹാജിമാർക്കുള്ള  ബലി കൂപ്പണുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ വന്ന 57,000 ഹാജിമാരാണ് ഇത്തവണ ബലികൂപ്പണു വേണ്ടി ഹജ്ജ് കമ്മിറ്റി വഴി  അപേക്ഷിച്ചിരുന്നത്. 

ബലികർമങ്ങൾ കൈകാര്യം ചെയ്യാൻ സൗദി ഹജ്ജ് മന്ത്രാലയം ചുമതലപ്പെടുത്തിയ ഇസ്ലാമിക്‌ െഡവലപ്മ​​​െൻറ് ബാങ്കുമായി ചേര്‍ന്നാണ്  ഹജ്ജ് മിഷൻ നടപടികൾ പൂർത്തിയാക്കുന്നത്. ജൂണ്‍ 29 വരെയായിരുന്നു പണം അടക്കാനുള്ള സമയം അനുവദിച്ചിരുന്നത്. 

ഇതിനകം അടക്കാത്തവർക്ക്  മക്ക ഹറം പരിസരങ്ങളിലായി ഇരുഹറം കാര്യ വകുപ്പി​​​െൻറയും  ഇസ്ലാമിക്‌ ഡെവലപ്മ​​​െൻറ് ബാങ്കി​​​െൻറയും ഔട്ട്‌െലറ്റുകള്‍ വഴിയോ, ഇസ്ലാമിക്  ഡെവലപ്മ​​​െൻറ് ബാങ്ക് ശാഖകള്‍, സൗദി പോസ്റ്റ്, അല്‍ റാഹ്ജി ബാങ്ക്, അല്‍ അമൂദി എക്സ്ചേഞ്ച് വഴിയോ പണമടക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒാൺലൈനായി www.adahi.org വഴിയും ബലിക്കുള്ള പണമടക്കാം എന്നാണു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹാജിമാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. മറ്റ് അനധികൃത സ്ഥാപനങ്ങളിലൂടെ പണമടച്ച് വഞ്ചിതരാവരുത് എന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.  


 

Tags:    
News Summary - Hajj 2018 Hajj meat -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.