Posted On
date_range Updated On
date_range മിനയിൽ നിന്ന് മടക്കയാത്ര തുടങ്ങി
മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ മിന താഴ്വരയിൽ നിന്ന് തിരികെ മക്കയിലെ താമസകേന്ദ്രങ്ങളിേലക്ക് മടക്കയാത്ര തുടങ്ങി. വ്യാഴാഴ്ച ഉച്ച മുതലാണ് ഹാജിമാർ തമ്പുകളിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയത്. നാല് മണിയോടെ മിനാ റോഡുകളിൽ തിരിച്ചുപോകുന്നവരുടെ തിരക്ക് കൂടി. വാഹനങ്ങളിലേറിപ്പോകുന്നവർക്ക് പുറമെ കാൽ നടയാത്രക്കാരുമുണ്ട്്.
റോഡിൽ ഗതാഗതതടസ്സമുണ്ട്. ബസുകളിലാണ് മടക്കം. പലരും ദീർഘനേരം ബസിന് കാത്തുനിൽക്കുന്നത് കാണാം. ബസിൽ കയറിയാലും ദീർഘനേരം കഴിഞ്ഞേ ലക്ഷ്യത്തിലെത്തൂ. വികാരസാന്ദ്രമാണ് പല തമ്പുകളും. അഞ്ചു ദിവസം ഒരുമിച്ച് താമസിച്ച് പുണ്യതാഴ്വരയോട് വിടപറയുന്നവർക്ക് ചങ്കിടറുന്നുണ്ട്. പല ദേശക്കാർ പരിചയപ്പെട്ട് വല്ലാതെ അടുത്തുപോയവരുണ്ട്. ജംറയിലെ കല്ലേറ്കർമങ്ങൾ പൂർത്തിയാക്കിയാണ് ഹാജിമാരുടെ മടക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.