റിയാദ്: തീര്‍ഥാടകരുടെ ഗതാഗത സേവനത്തില്‍ വീഴ്ച വരുത്തിയ 23 കമ്പനികള്‍ക്ക് നിയമപരമായ പിഴ ചുമത്താന്‍ മക്ക ഗവര്‍ണറും സൗദി ഹജ്ജ് കമ്മിറ്റി മേധാവിയുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അംഗീകാരം നല്‍കി. ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബന്‍തന്‍, ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ഹംദാന്‍, പൊതുസുരക്ഷ മേധാവി ഉസ്മാന്‍ അല്‍മുഹ്രിജ്, പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ് അര്‍റുമൈഹ് എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ഗതാഗത സേവനങ്ങളെ വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് കമ്മിറ്റിയുടെ തീരുമാനം. പുണ്യഭൂമിയിലത്തെുന്ന തീര്‍ഥാടകര്‍ക്ക് കുറ്റമറ്റ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്ക് സേവനത്തിലുള്ള എല്ലാ കമ്പനികളും നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഈ രംഗത്ത് നിരന്തരം പഠനഗവേഷണങ്ങള്‍ നടത്തിവരികയാണ്. ഇതിെൻറ വെളിച്ചത്തിലുള്ള സേവനമാണ് തീര്‍ഥാടകര്‍ക്ക് ലഭിക്കേണ്ടത്. തീര്‍ഥാടകര്‍ക്ക് ഗതാഗതസേവനം നല്‍കുന്ന കമ്പനികളില്‍ സ്വദേശിവത്കരണം ഉറപ്പുവരുത്തണമെന്നും മക്ക ഗവര്‍ണര്‍ ഉണര്‍ത്തി. ഡ്രൈവര്‍മാര്‍, ടെക്നീഷ്യന്മാര്‍, ഇതര ജോലിക്കാര്‍ തുടങ്ങി ഗതാഗത സേവനത്തിലുള്ളവര്‍ പരമാവധി സ്വദേശികളായിരിക്കണമെന്നും സര്‍ക്കാര്‍ നിബന്ധനയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.