????? ???????

തേനീച്ച കുത്തിയാലെന്താ, ഗിന്നസിൽ കേറാല്ലോ....

തബൂക്ക്: ഗിന്നസ്​ ബുക്കിൽ സ്​ഥാനം നേടാൻ തേനീച്ചകളുടെ കൂട്ടുകാരൻ സ്വദേശിയായ സുഹൈർ ഫത്വാനി ഒരുങ്ങുന്നു. മനുഷ്യ ശരീരത്തിൽ തേനീച്ചകൾ പൊതിഞ്ഞുള്ള നിലവിലെ ലോക റെക്കോർഡ്​ തകർക്കാനാണ്  ഇയാളുടെ ശ്രമം. നിലവിലെ റെക്കോർഡ് 63.77 കിലോ തേനീച്ച ആണെന്ന് സുഹൈൽ ഫത്വാനി പറഞ്ഞു. ഇത് 100 കിലോ ആക്കാനാണ് ശ്രമം. 

അടുത്തുതന്നെ ഇതിനു കഴിയുമെന്ന പ്രതീക്ഷയിലാണ്. തേനീച്ചകളോട് എങ്ങനെ പെറുമാറണമെന്ന് പഠിച്ചാൽ അവയുടെ കുത്തേൽക്കുന്നതിനെ ഭയപ്പെടേണ്ടതില്ലെന്ന്​ സുഹൈർ ഫത്വാനി പറഞ്ഞു. രണ്ട് ലക്ഷത്തോളം തേനീച്ചകൾ മുഖത്തിന് ചുറ്റും പൊതിഞ്ഞ ഇയാളുടെ പടം നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ജനാദിരിയയിൽ തേൻ കടക്ക് മുമ്പിൽ ഇയാളുടെ പടം പ്രദർശിപ്പിച്ചത് സന്ദർശകരെ ഏറെ ആകർഷിച്ചിരുന്നു. 
 

Tags:    
News Summary - gunnus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.