‘ഗൾഫ്​ ഷീൽഡ്​’ സൈനികാഭ്യാസം രണ്ടാംഘട്ടം തുടങ്ങി

ദമ്മാം: സൗദി അറേബ്യയുടെ ആതിഥ്യത്തിൽ 23 രാജ്യങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ’ഗൾഫ്​ ഷീൽഡ്​’ സൈനികാഭ്യാസത്തി​​​െൻറ രണ്ടാംഘട്ടത്തിന്​ തുടക്കമായി. കഴിഞ്ഞയാഴ്​ച അരങ്ങേറിയ മൂന്നുദിവസം നീണ്ട ഒന്നാംഘട്ടത്തി​​​െൻറ തുടർച്ചക്കാണ്​ ഞായറാഴ്​ച തിരശീല ഉയർന്നത്​. അഞ്ചുദിവസം നീളുന്ന രണ്ടാംഘട്ടത്തിൽ യുദ്ധസമാന സാഹചര്യങ്ങളുടെ പരിശീലനമാകും നടക്കുകയെന്ന്​ ‘ഗൾഫ്​ ഷീൽഡ്​’ വക്​താവ്​ ബ്രിഗേഡിയർ അബ്​ദുല്ല ബിൻ ഹുസൈൻ അൽ സുബഇൗ പറഞ്ഞു. കര, വ്യോമ, നാവിക, സ്​പെഷൽ ​േഫാഴ്​സ്​ വിഭാഗങ്ങളുടെ അഭ്യാസം ഇതിലുണ്ടാകും. ബഹ്​റൈൻ, ഇൗജിപ്​ത്​, കുവൈത്ത്​, ജോർഡൻ, സൗദി അറേബ്യ, സുഡാൻ, യു.എ.ഇ, യു.എസ്​ എന്നിവയുടെ യുദ്ധക്കപ്പലുകൾ ഇതിനായി കിഴക്കൻ തീരത്ത്​ എത്തിയിട്ടുണ്ട്​. ആളും ഉപകരണങ്ങളും കൊണ്ട്​ ഒന്നാംഘട്ടത്തിലെ വലിയ പങ്കാളി പാകിസ്​താനായിരുന്നു. 

Tags:    
News Summary - gulf sheeld, soldiers programme - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.