സൗദി അറേബ്യയിൽ ​െപട്രോൾ വില വർദ്ധിപ്പിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. പ്രതിമാസ വില പുനപരിശോധന വ്യവസ്​ഥപ്രകാരം സൗദി അരാംകോയാണ് പുതുക്കിയ വില വിവരം അറിയിച്ചത്.   91 ഇനം പെട്രോളിന്​ 67 ഹലാലയില്‍ നിന്നും 90 ഹലാലയായാണ്​ വില ഉയര്‍ത്തിയത്​. 95 ഇനം പെട്രോളി​​െൻറ വില 82 ഹലാലയില്‍ നിന്നും 1.08 റിയാലാക്കിയും കൂട്ടി.  ഓരോ മാസത്തിലും അന്താരാഷ്​ട്ര വിലക്കനുസരിച്ചാണ് സൗദിയിൽ പെട്രോൾ വില പുനപരിശോധിക്കുന്നതും കൂട്ടുകയോ കുറയ്​ക്കുകയോ ചെയ്യുന്നതും. ഡീസലിന് 47  ഹലാല, മണ്ണെണ്ണക്ക് 64 ഹലാല, ഗ്യാസിന് 75 ഹലാല എന്നിങ്ങനെയാണ് വില.
Tags:    
News Summary - petrol price hike in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.