Posted On
date_range Updated On
date_range ഹൃദയാഘാതം: തൃശൂർ സ്വദേശി അന്തരിച്ചു
ബുറൈദ: ഹൃദയാഘാതം മൂലം മലയാളി ബുറൈദക്ക് സമീപം ബദായയിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി രാധാകൃഷ്ണൻ (55) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ മരണം സംഭവിച്ചു. 35 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം വെൽഡറായി ജോലി ചെയ്യുകയായിരുന്നു.
അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് അഞ്ച് ദിവസം മാത്രമേ ആയിരുന്നുള്ളൂ. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും. അമ്മ: പദ്മാവതിയമ്മ. ഭാര്യ: അജിത. മക്കൾ: അജയ് കൃഷ്ണ, ആര്യ കൃഷ്ണ. യാത്രാരേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.