Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (5 1) റിയാദ് നസീമിലെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം 30 വർഷത്തിലേറെ യായി സൗദി അറേബ്യയിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിവന്നത്.
മുഹമ്മദ് ഹനീഫ, ജമീല ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹംസത്ത് ബീവി. മക്കൾ: അലീന (പ്ലസ് ടു വിദ്യാർഥിനി), ആദില (പ്ലസ് വൺ വിദ്യാർഥി). രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടിെൻറ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.