Posted On
date_range Updated On
date_range സർവകലാശാലകളുടെ സംഘ്പരിവാർവത്കരണം ഗവർണർ ഉപേക്ഷിക്കണം -പ്രവാസി വെൽഫയർ
ജിദ്ദ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സർവകലാശാലകളുടെ ഭരണത്തിലും നടത്തിപ്പിലും സംഘ്പരിവാർവത്കരണം നടപ്പാക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെ പ്രവാസി വെൽഫയർ മഹ്ജർ മേഖല എക്സിക്യുട്ടിവ് കമ്മിറ്റി പ്രതിഷേധിച്ചു.
കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പ്പെടുത്തി സർവകലാശാലകളുടെ ഉന്നത നിലവാരം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അഭിപ്രായപ്പെട്ടു. പി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സലീഖത്ത്, എ.പി. ശിഹാബ്, സാലിഹ് വടക്കാഞ്ചേരി, നിസാർ ബേപ്പൂർ, ഷിജു മീരാൻ, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. തമീം മമ്പാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.