പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ത്‌​ഹ ഗു​റാ​ബി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച, മ​ണി​പ്പൂ​ർ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സം​ഗ​മം 

മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് ക്രൈ​സ്ത​വ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള വം​ശ​ഹ​ത്യ -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

റി​യാ​ദ്: സം​ഘ്പ​രി​വാ​ർ പ്ര​ത്യ​യ​ശാ​സ്ത്ര പി​ൻ​ബ​ല​ത്തോ​ടെ മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ക്രി​സ്ത്യ​ൻ ഗോ​ത്ര​വ​ർ​ഗ വം​ശ​ഹ​ത്യ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ബ​ത്ഹ ഗു​റാ​ബി ഏ​രി​യ​ക​ൾ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ​യു​ള്ള വം​ശീ​യ ഉ​ന്മൂ​ല​ന​മാ​ണ്. മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ വെ​റു​പ്പ് പ്ര​ച​രി​പ്പി​ച്ച് ഭ​ര​ണ​ത്തു​ട​ർ​ച്ച​യും ആ​ധി​പ​ത്യ​വു​മാ​ണ് സം​ഘ്പ​രി​വാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്കെ​തി​രെ ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും തു​ട​ർ​ച്ച​യാ​യ മൂ​ന്നു മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ക്ര​മം ത​ട​യാ​നോ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നോ സാ​ധി​ക്കാ​ത്ത കേ​ന്ദ്ര ഗ​വ​ൺ​മെൻറി​​ന്റെ ക​ലാ​പ​കാ​രി​ക​ളോ​ടു​ള്ള സൗ​മ​ന​സ്യം ന​മ്മു​ടെ രാ​ജ്യ​ത്തി​നു​ത​ന്നെ അ​പ​മാ​ന​മാ​ണ്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ശി​ഹാ​ബ് കു​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം മാ​ഹി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഇ​ര​ക​ളോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ ഗാ​നം ആ​ല​പി​ച്ചും മെ​ഴു​കു​തി​രി ക​ത്തി​ച്ചും പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഫൈ​സ​ൽ കൊ​ല്ലം, അ​ലി ആ​റ​ളം എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ.​എ​ൻ. ദാ​വൂ​ദ് സ്വാ​ഗ​ത​വും ഷ​മീ​ർ ത​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Genocide targeting Christians in Manipur - Pravasi Well Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.