ഗസ്സയിലേക്കുള്ള സൗദിയുടെ അഞ്ചാം ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ അർഷിൽ എത്തിയപ്പോൾ
യാംബു: ഗസ്സയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി സൗദി അറേബ്യയുടെ അഞ്ചാം വിമാനം ഈജിപ്തിലെ അൽ അർഷ് വിമാനത്താവളത്തിൽ ഇറങ്ങി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് ഭക്ഷണവും പാർപ്പിടസാമഗ്രികളും മറ്റും ഉൾപ്പെട്ട 35 ടൺ വസ്തുക്കളുമായാണ് വിമാനം പുറപ്പെട്ടത്.
ഇതിനുമുമ്പ് നാലു വിമാനങ്ങൾ 35 ടൺ വീതം വസ്തുക്കളുമായി കഴിഞ്ഞ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഈജിപ്തിൽ എത്തിയിരുന്നു. അൽ അർഷിൽനിന്ന് ട്രക്കുകളിൽ റോഡ് മാർഗം ഗസ്സയിലെത്തിക്കുന്ന നടപടികളും തുടരുകയാണ്.
സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശമനുസരിച്ച് രാജ്യത്ത് ധനസമാഹരണ കാമ്പയിൻ ഊർജിതമായി തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ദുരിതാശ്വാസ വിമാനങ്ങൾ അയക്കുന്നത്.
കാമ്പയിനിൽ ഇതിനകം സ്വദേശികളും വിദേശികളുമായ 7,35,000ത്തിലധികം ആളുകൾ 49.5 കോടിയിലധികം റിയാൽ സംഭാവന ചെയ്തു. ‘സാഹിം’ പോർട്ടൽ വഴിയും അൽ റാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ വഴിയും എല്ലാവർക്കും എളുപ്പത്തിൽ സംഭാവന അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.