ശരീരം തളര്‍ന്ന ഗാനിമിന് താങ്ങായി ടൂറിസം വകുപ്പ്

മക്ക: അപൂര്‍വ രോഗത്താല്‍ കാലുകള്‍ മുറിച്ചുമാറ്റപ്പെടുകയും നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്ത ഖത്തറുകാരന്‍ ഗാനിം മുഹമ്മദ് മിഫ്താഹിന് ആശ്വാസമായി സൗദി ടൂറിസം വകുപ്പ്. ഉംറ നിര്‍വഹിക്കാനത്തെിയ ഗാനിമിന് സൗദി ടൂറിസം വകുപ്പ് മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് മക്ക ടൂറിസംവകുപ്പ് ഓഫീസാണ് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയത്. ശരീരികാവസ്ഥ പരിഗണിച്ച് വീല്‍ ചെയറുകള്‍ ഒരുക്കിയിരുന്നുവെങ്കിലും അതൊഴിവാക്കി കൈ സഹായത്താല്‍ ഇഴഞ്ഞുനീങ്ങിയാണ് ഗാനിം കഅ്ബാ ത്വവാഫ് ചെയ്തത്. ശാരീരിക അവശതകള്‍ കണക്കിലെടുത്ത് മുന്തിയ പരിഗണയാണ് ഗാനിമിന് ഹറമില്‍ ലഭിച്ചത്. പിതാവ്, മതാവ്, സഹോദന്‍, സഹോദരി എന്നിവരോടൊപ്പമാണ് ഗാനിം ഉംറക്കത്തെിയത്.
കുറെ നാളുകളായി ഉംറ ചെയ്യണമെന്ന ഗാനിമിന്‍െറ സ്വാപ്നം യഥാര്‍ഥ്യമാക്കാന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനാണ് സഹായിച്ചത്. ഗാനിമിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അമീര്‍ സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലഭിച്ച സ്വീകരണത്തിനും സഹായങ്ങള്‍ക്കും അമീര്‍ സുത്താന്‍ ബിന്‍ സല്‍മാന്‍, ഹറം ഇമാം തുടങ്ങിയവര്‍ക്ക് ഗാനിം നന്ദി പറഞ്ഞു.

Tags:    
News Summary - ganim-perform-umara2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.