ജിദ്ദ: അടുത്തവർഷം റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സൗദി അറേബ്യ ഏ റ്റുവാങ്ങി. ജപ്പാനിലെ നാഗോയയിൽ നടന്ന ജി20 അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.
സൗദി സംഘത്തിന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല നേതൃത്വം നൽകി. ജി20യുടെ പ്രവർത്തനത്തിനും നേതൃത്വത്തിനും ജപ്പാന് സൗദി അറേബ്യ നന്ദി അറിയിച്ചു. 2019 ഡിസംബർ ഒന്നുമുതൽ ജി20 സൗദി പ്രസിഡൻസി പദ്ധതിയുടെ വിശദമായ പ്രഖ്യാപനമുണ്ടാകും.
വിഷൻ 2030 പരിപാടികൾക്കും സംരംഭങ്ങൾക്കും അനുസൃതമായി ലോകപുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ട സഹായം നൽകാനും ലോകജനതയെ ശാക്തീകരിക്കാനും ഭൂമിയെ സംരക്ഷിക്കാനും ശ്രമിക്കുന്നതാണ് പദ്ധതിയെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.