അബ്ദുറഹീമിനെ മോചിപ്പിക്കുന്നതിനുള്ള ദിയധനത്തിലേക്ക് റിയാദ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ സംഭാവന കൈമാറുന്നു
റിയാദ്: വധശിക്ഷ കാത്ത് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ മോചിപ്പിക്കുന്നതിനുള്ള ദിയധനത്തിലേക്ക് റിയാദ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മിഅ) സംഭാവന നൽകി. എം.എഫ്.സി ടി.വി.എസ് ഗ്രൂപ് സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപയാണ് മുഖ്യ രക്ഷാധികാരി ടി.വി.എസ്. സലാം റഹീം സഹായസമിതിക്ക് കൈമാറിയത്. സലിം മദീന, ടി.വി.എസ്. ഷബ്നാൻ, റഹിം സഹായനിധി കമ്മിറ്റി അംഗങ്ങളായ സുധീർ കുമ്മിൾ, അസ്ലം പാലത്ത്, ഫൈസൽ ബഹസൻ, ഷൈജു പച്ച, അലി ആലുവ, മിഅ പ്രസിഡൻറ് ഫൈസൽ തമ്പലക്കോടൻ, സെക്രട്ടറി സഫീർ തലാപ്പിൽ, ട്രഷറർ ഉമറലി അക്ബർ, വനിതവിഭാഗം പ്രസിഡൻറ് ജുവൈരിയത്ത്, ഭരണസമിതി അംഗങ്ങളായ ഷമീർ കല്ലിങ്ങൽ, റിയാസ്, ജാസ്മിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.