യു.എസ്​, സൗദി യോഗത്തിൽ പ്രസിഡൻറ്​ ജോ ബൈഡനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും

സൗദി അറേബ്യയുടെ സുരക്ഷക്ക്​ വേണ്ടിയുള്ള ശ്രമങ്ങൾക്ക്​ പൂർണ പിന്തുണ -ജോ ബൈഡൻ

ജിദ്ദ: സുരക്ഷക്കുവേണ്ടിയുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക്​ തുറന്ന പിന്തുണയെന്ന്​ അമേരിക്ക. സ്വന്തം ഭൂമി സംരക്ഷിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പ്രസിഡൻറ്​ ജോ ബൈഡൻ വ്യക്തമാക്കി. സൗദി സന്ദർശനത്തിനിടെ ജിദ്ദയിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ്​ പിന്തുണ പ്രഖ്യാപിച്ചത്.

ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്നതും വരും ദശകങ്ങളിൽ മേഖലയിൽ സ്ഥിരത, അഭിവൃദ്ധി, സുരക്ഷ, സമാധാനം എന്നിവക്കുവേണ്ടിയുള്ള പ്രയത്​നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും​ ലക്ഷ്യമിട്ടുള്ളതാണ്​​ പ്രസ്​താവന.

രാജ്യാന്തര തർക്കങ്ങൾ നയതന്ത്രപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടതി​െൻറയും സാമ്പത്തികമായ പിന്തുണ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് നൽകേണ്ടതി​െൻറയും പ്രാധാന്യം, തീവ്രവാദി പിന്തുണയുള്ള അനുബന്ധ ഗ്രൂപ്പുകളുടെ ഭീഷണി നേരിടുന്ന പ്രാദേശിക സർക്കാരുകളെ പിന്തുണയ്ക്കേണ്ടതി​െൻറ ആവശ്യകത എന്നിവ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

ആഗോള ഊർജ വിപണിയുടെ സ്ഥിരത നിലനിർത്താൻ പ്രതിബദ്ധരാണ്. സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സന്തുലിതമായ ആഗോള എണ്ണ വിപണിയെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ അമേരിക്ക സ്വാഗതം ചെയ്തു. കാലാവസ്ഥാ, ഊർജപരിവർത്തന സംരംഭങ്ങളിൽ തന്ത്രപ്രധാന പങ്കാളികളായി ഒരുമിച്ച് പ്രവർത്തിക്കാനും ഹ്രസ്വകാലവും ദീർഘകാലവുമായ ആഗോള ഊർജ വിപണിയെക്കുറിച്ച് പതിവായി കൂടിയാലോചന നടത്താനും ഇരുകക്ഷികളും തീരുമാനിച്ചു.

ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങളെ ജോ ബൈഡൻ പ്രശംസിച്ചു. ശുദ്ധമായ ഊർജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി പങ്കാളിത്തസമീപനത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും ഊർജ പരിവർത്തനത്തിനും ദേശീയ സുരക്ഷാപരിഗണനകൾക്കും സുസ്ഥിരവും വൈവിധ്യപൂർണവുമായ വിതരണ ശൃംഖല ആവശ്യമാണെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രസിഡൻറ്​ ബൈഡൻ പ്രഖ്യാപിച്ച ആഗോള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെൻറ്​ സംരംഭത്തിനുള്ള സൗദി അറേബ്യയുടെ പിന്തുണയെ അമേരിക്ക സ്വാഗതം ചെയ്തു.

രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാ​െൻറ ഇടപെടൽ തടയേണ്ടതി​െൻറ ആവശ്യകത, സായുധ ഗ്രൂപ്പുകളിലൂടെയുള്ള ഭീകരവാദത്തെയും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെയും തടയേണ്ടതി​െൻറ പ്രധാന്യം, ഇ അന്താരാഷ്ട്ര കപ്പൽച്ചാലുകളിലൂടെ പ്രത്യേകിച്ച് ബാബ് അൽമന്ദബ്, ഹോർമുസ് കടലിടുക്ക് എന്നിവയിലൂടെ വ്യാപാരത്തി​െൻറ സ്വതന്ത്രമായ ചലനം നിലനിർത്തേണ്ടതി​െൻറ പ്രാധാന്യം എന്നിവ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

ഓപൺ റേഡിയോ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് അഞ്ചാം ജനറേഷൻ സാങ്കേതികവിദ്യയുടെ (5G) പ്രയോഗം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനുമായി സൗദി അറേബ്യയിലെയും അമേരിക്കയിലെയും ടെക്‌നോളജി കമ്പനികളെ ബന്ധിപ്പിക്കുന്ന പുതിയ സഹകരണ ധാരണാപത്രം ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. സൈബർ സുരക്ഷാമേഖലയിൽ സംയുക്ത സഹകരണം പ്രധാനമാണ്. ബഹിരാകാശ പര്യവേക്ഷണത്തി​െൻറ എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കാനും തീരുമാനിച്ചു.

രാജ്യത്തി​െൻറ വ്യോമാതിർത്തി പൂർണമായും തുറക്കാൻ തീരുമാനിച്ചതിനെ അമേരിക്ക സ്വാഗതം ചെയ്​തു. വിഷൻ 2030നെയും 2030-ലെ വേൾഡ് എക്‌സ്‌പോയും മറ്റ് പരിപാടികളും ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ സ്ഥാനാർഥിത്വത്തെ അമേരിക്ക സ്വാഗതം ചെയ്തു. മേഖലക്ക്​ വേണ്ടി ഈ വർഷാവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പി​െൻറ പ്രാധാന്യം സൗദി എടുത്തുപറത്തു. 2026ൽ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ യമനിലെ വെടിനിർത്തലിന് ഇരുപക്ഷവും പിന്തുണ പ്രഖ്യാപിച്ചു. ഫലസ്​തീൻ, സിറിയ പ്രശ്​നങ്ങൾ പരിഹരിക്കേണ്ടതി​െൻറ ആവശ്യകതയും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Full support for Saudi Arabia's security efforts -Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.