അൽഖോബാർ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽഖോബാർ ഏരിയ കമ്മിറ്റി ‘ശക്തിയാണ് പ്രതാപം’ എന്ന വിഷയത്തിൽ മതവിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ശിഹാബുദ്ദീൻ മൗലവി മൂവാറ്റുപുഴ മുഖ്യ പ്രഭാഷണം നടത്തി. ഭരണകൂടത്തിെൻറ പിൻബലത്തിൽ രാജ്യത്താകമാനം അക്രമം നടത്തുന്ന സംഘ്പരിവാറിനെ നിലക്കുനിർത്താൻ എല്ലാവരും ഒരുമിച്ചുനിന്ന് ശക്തിയാർജിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
അഖ്ലാഖിൽ തുടങ്ങി തബ്രീസ് അൻസാരിയിൽ എത്തിനിൽക്കുന്ന സംഘ്പരിവാർ അക്രമങ്ങൾക്ക് കൃത്യമായ പ്രതിരോധം തീർത്ത് മാത്രമേ മത ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് പ്രതാപംകണ്ടെത്താൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ മുബാറക്ക് പൊയിൽതൊടി അധ്യക്ഷത വഹിച്ചു. ഹാഫിസ് ഫൈസൽ മമ്പഇ, മുഹമ്മദ് യാസിർ എന്നിവർ സംസാരിച്ചു. അമീൻ ബീമാപ്പള്ളി, ഫസൽ റഹ്മാൻ, മൻസൂർ പൊന്നാനി, ഇഖ്ബാൽ ചെറായി, അസ്കർ തിരുനാവായ, നെസിൽ, ഷാഹിദ്, ഷെരീഫ് കോട്ടയം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.