ഷിഫ മലയാളി സമാജം അംഗങ്ങൾക്കായി സമീർ പോളി ക്ലിനിക് സൗജന്യ കെയർ പ്ലസ് കാർഡ് വിതരണ ഉദ്ഘാടന ചടങ്ങ്
റിയാദ്: ഷിഫ മലയാളി സമാജം അംഗങ്ങൾക്കായി സമീർ പോളി ക്ലിനിക് സൗജന്യ കെയർ പ്ലസ് കാർഡ് വിതരണം ചെയ്തു. സമാജം അംഗങ്ങൾക്കും സൗദിയിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സക്കും അനുബന്ധ ചെലവുകൾക്കും 60 ശതമാനം വരെ അധിക ഡിസ്കൗണ്ട് നൽകുന്നതാണ് കെയർ പ്ലസ് കാർഡ്.
ഇൻഷുറൻസ് ഇല്ലാത്തവരും വിസിറ്റിങ് വിസയിൽ ഉള്ളവരും ഉൾപ്പെടെ എല്ലാവർക്കും ഒരു വർഷത്തെ ചികിത്സ ആനുകൂല്യങ്ങളാണ് കാർഡിലൂടെ ലഭിക്കുക. കെയർ പ്ലസ് കാർഡ് ശിഫയിലുള്ള സാധാരണ തൊഴിലാളികൾക്ക് വർധിച്ചുവരുന്ന ചികിത്സ ചെലവുകളിൽനിന്ന് വലിയ ആശ്വാസം നൽകുമെന്ന് പ്രസിഡൻറ് സാബു പത്തടി പറഞ്ഞു.
സമീർ പോളിക്ലിനിക് പ്രതിനിധി അക്ബർ വേങ്ങാട്ട് സെക്രട്ടറി പ്രകാശ് ബാബു വടകര, ഹനീഫ കൂട്ടായി എന്നിവർക്ക് കൈമാറി. ചടങ്ങിൽ രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ, മോഹനൻ കരുവാറ്റ, ഫിറോസ് പോത്തൻകോട്, ബിജു മടത്തറ, മധു വർക്കല, വർഗീസ് ആളുക്കാരൻ, സലീഷ്, ഉമർ പട്ടാമ്പി, കുഞ്ഞുമുഹമ്മദ്, ബിനീഷ്, മണി ആറ്റിങ്ങൽ, ദിലീപ് പൊൻകുന്നം, സൂരജ് ചാത്തന്നൂർ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.