റോഡ് മുറിച്ചുകടക്കുന്നതിനിടെ ജിദ്ദയിൽ മലയാളി കുടുംബത്തെ വാഹനമിടിച്ചു; നാലുവയസ്സുകാരി അപകടത്തിൽ മരിച്ചു

ജിദ്ദ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ജിദ്ദയിൽ മലയാളി കുടുംബത്തെ വാഹനമിടിച്ചു. നാലുവയസ്സുകാരി തൽക്ഷണം മരിച്ചു. പാലക്കാട് തെക്കുമുറി (തൂത) സ്വദേശി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം (4) ആണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രി ജിദ്ദ റിഹേലിയിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവർക്ക് അപകടത്തിൽ പരിക്കുകളുണ്ട്.

ഇവരെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബം സന്ദർശക വിസയിൽ എത്തിയതായിരുന്നു. ഇസ മറിയമിന്റെ മയ്യിത്ത് ഖബറടക്കം ഇന്ന് ജിദ്ദയിൽ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Four year old child died in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.