Posted On
date_range Updated On
date_range യാംബു മുൻ പ്രവാസി അബ്ദുൽ മജീദ് കുടകിൽ നിര്യാതനായി
യാംബു: സൗദിയിലെ യാംബുവിൽ ദീർഘകാലം പ്രവാസിയായിരുന്ന കുടക് ബിട്ടഗിരി സ്വദേശി അബ്ദുൽ മജീദ് (50) നാട്ടിൽ നിര്യാതനായി. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തുന്നതിനിടയിലാണ് ശനിയാഴ്‌ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചത്. രണ്ട് പതിറ്റാണ്ട് കാലം യാംബുവിലുണ്ടായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
യാംബു ടൗണിലുള്ള ഗൾഫ് സ്റ്റോറിൽ വർഷങ്ങൾ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് യാംബുവിൽ ഏറെ സൗഹൃദ ബന്ധങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും ഇപ്പോൾ യാംബുവിൽ ജോലി ചെയ്യുന്നുണ്ട്. പരേതനായ ഇബ്‌റാഹീം ആണ് മജീദിന്റെ പിതാവ്. മാതാവ്: ഖദീജ. ഭാര്യ: നസീമ. മക്കൾ : അമീൻ, അസ്ന, ഹിബ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, അബൂബക്കർ സഖാഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.