സൗദിയിൽ റീഎൻട്രി വിസ ലഭിക്കാൻ പാസ്​പോർട്ടിൽ മൂന്നുമാസ കാലാവധി വേണം

ജിദ്ദ: സൗദിയിൽ റീ എൻട്രി വിസ ലഭിക്കാൻ വിദേശികളുടെ പാസ്​പോർട്ടിന്​ മൂന്നുമാസത്തിൽ കുറയാത്ത കാലയളവ്​ ഉണ്ടായിരിക്കുമെന്ന്​ പാസ്​പോർട്ട്​ ഡയക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തുള്ള വിദേശികൾക്ക്​ റീ എൻട്രി വിസ നൽകുന്നതിന്​ പാസ്​പോർട്ടി​ന്​ ഏറ്റവും കുറഞ്ഞത്​​ 90 ദിവസമെങ്കിലും ഉണ്ടായിരിക്കണം.

റീ എൻട്രി വിസാ കാലാവധി മാസങ്ങളിലാണ്​ (60, 90, 120 ദിവസം) കണക്കാക്കിയിട്ടുണ്ടെങ്കിൽ ഇഷ്യൂ ചെയ്​ത തീയതി മുതൽ യാത്രക്ക്​ മൂന്ന്​ മാസത്തേക്ക്​ സാധുതയുണ്ട്​. യാത്രാതീയതി മുതലാണ്​ വിസ കാലാവധി കണക്കാക്കുക. എന്നാൽ ദിവസങ്ങളിൽ പരിമിതപ്പെടുത്തുകയോ, നിശ്ചിത തീയതിക്ക്​ മുമ്പ്​ മടങ്ങുകയോ ചെയ്യണമെന്ന്​ റീഎൻട്രിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇഷ്യു ചെയ്​ത തീയതി മുതൽ വിസയുടെ കാലാവധി കണക്കാക്കും.

റീ എൻട്രി വിസ ചാർജ്ജ്​ രണ്ട്​ മാസത്തിന്​ 200 റിയാലാണ്​. ഒരോ അധിക മാസത്തിന്​ 100 റിയാൽ വീതം ഈടാക്കും. മൾട്ടിപ്പിൾ എക്​സിറ്റ്​ റീ എൻട്രി വിസ ഇഷ്യു ചെയ്യുന്നതിന്​ പരമാവധി മൂന്ന്​ മാസത്തേക്ക്​ 500 റിയാലാണ്​. ഒരോ അധിക മാസത്തിനും 200 റിയാലാണെന്നും പാസ്​പോർട്ട്​ ഡയക്ടറേറ്റ് അറിയിച്ചു.

Tags:    
News Summary - for re-entry visa in Saudi Arabia, need a three-month period in your passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.