ജിദ്ദ: നിർധന കുടുംബത്തിലെ അന്‍ഫില്‍ മോന്‍ എന്ന കുട്ടിക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ശറഫിയ്യ ഫ്രൻറ്സ് ഏക ദിന സെവന്‍സ്ഫുട്ബാള്‍ ടൂര്‍ണമെൻറ് സംഘടിപ്പിച്ചു. 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെൻറിൽ അല്‍റായി വാട്ടര്‍ എ.സി.സി ഒന്നിനെതിരെ മൂന്നു ഗോളിന് സോക്കര്‍ ഫൈഹയെ പരാജയപ്പെടുത്തി.
നാസര്‍ ഫുറൂജ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ജാഫറലി പാലക്കോട്, ഉണ്ണി മൊയ്ദീന്, മുഹാജിര്‍, അഫ്‌സല്‍ ഐ.ടി.സി, അമാനുള്ള ചെറുകോട്, റഫീഖ് മഞ്ചേരി, ഉദൈഫ് മുസ്‌ലിയാരങ്ങാടി, അന്‍വര്‍ വണ്ടൂര്‍, നാസര്‍ പുളിക്കല്‍, ഉമ്മര്‍ പാറമ്മല്‍, ഫൈസല്‍ കോടശ്ശേരി, സൈദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ഫാശ്ശ്ബില്‍ മാനേജര്‍ ഹനീഫ, ഏഷ്യന്‍ ടൈം മാനേജര്‍ ഷമീം, ഫഹദ് യു.പി.എസ്, ഫിറോസ് ചെറുകോട്, യാസിര്‍ ഡി.എച്ച്.എല്‍, ജി.കെ കോയ, ഷൈജു ചെറുകോട്, കെ. ഗഫൂര്‍, ആസിഫ് എന്നിവർ ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിച്ചു. ടൂര്‍ണമെൻറിലെ മികച്ച കളിക്കാരനും, ടോപ് സ്‌കോററുമായി ജാഫര്‍ പാപ്പച്ചിയും, മികച്ച ഡിഫെൻററായി ഷിഹാബിനെയും മികച്ച ഗോളിയായി സാബിത്തിനെയും തെരഞ്ഞെടുത്തു.
റഹ്മത്ത് ഐ.ടി.സി, നൗഫല്‍ വണ്ടൂര്‍, സിയാദ് തങ്ങള്‍, അഷ്‌റഫ്, മുസമ്മില്‍, ഫൈസല്‍ മൊറയൂര്‍, ഉനൈസ്, മുജീബ് ചെറുകോട്, കുട്ടന്‍, അന്‍വര്‍, ഫൈസല്‍ ബലദ്, ഉമ്മര്‍, ശമ്മാസ്, ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.