കേരളത്തിന്​ പ്രവാസലോകത്തി​െൻറ സഹായ പ്രവാഹം

ജിദ്ദ: കേരളത്തിൽ മഴക്കെടുതി മൂലം ദുരിത അനുഭവിക്കുന്നവർക്ക് പ്രവാസ ലോകത്ത് നിന്ന് സഹായ പ്രവാഹം. ജിദ്ദയിലെ വിവിധ  രാഷ്്ടീയ സംഘടനകളുടേയും മത സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ക്ലബ്ബുകളുടേയും മറ്റും നേതൃത്വത്തിൽ നിരവധി സഹായങ്ങളാണ് അയക്കുന്നത്. 
വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ സംഭരിച്ച് നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിക്കവരും. ഹജ്ജ് പെരുന്നാൾ ലീവ് സമയത്ത് സ്വദേശികളേയും വിദേശികളേയും സമീപിച്ച് നാട്ടിലെ അവസ്ഥ ബോധിപ്പിച്ച് പരമാവധി സഹായം സംഭരിക്കുക എന്നതാണ് ഉദ്ദേശം. 

പ്രമുഖ കാർഗോ കമ്പനികളുമായി സഹകരിച്ച്  അത്യാവശ്യ സാധനങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് കൂടുതലും നടക്കുന്നത്.  മിക്ക കോർഗോ കമ്പനിയും ഇത്തരം സാധനങ്ങൾ സൗജന്യമായി തന്നെ നാട്ടിലെത്തിക്കാൻ സന്നദ്ധരായി വന്നിട്ടുണ്ട്. ലീവിന് പോകുന്നവർ നാട്ടിലേക്ക് കൊണ്ടു​േപാകാൻ വാങ്ങിവെച്ച സാധനങ്ങൾ മാറ്റി ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള സാധനങ്ങളുമായാണ് പോകുന്നത്.മഴ കെടുതിയിൽ സർവതും നഷ്​ടപ്പെട്ടവർക്ക് ആശ്വാസവുമായി എ.ബി.സി കാർഗോയും രഗത്തുണ്ട്.  

ഉദ്യമത്തിലേക്ക് പ്രവാസികൾ വ്യക്തിപരമായോ സംഘടന വഴിയോ സാധനങ്ങൾ സ്വരൂപിച്ചാൽ അത് സൗജന്യമായി അയച്ചു കൊടുക്കുന്നതിന്​ എ.ബി.സി കാർഗോയുടെ ഗൾഫിലെ എല്ലാ ബ്രാഞ്ചുകളുടെയും സേവനം ലഭ്യമാണെന്ന്​ മാനേജിങ് ഡയറക്ടർ ഡോ. ശരീഫ് അബ്​ദുൽ ഖാദർ അറിയിച്ചു. 
വിഭവ സമാഹരണത്തിന് ബെസ്​റ്റ്​ കാർഗോയുമായി ഗൾഫ് മാധ്യമം, മീഡിയ വണും കൈകോർക്കുന്നുണ്ട്. സഹായിക്കുന്നവർക്ക് 054 206 6019, 050 450 7422 നമ്പറുകളിൽ ബന്ധപ്പെടാം.

ജിദ്ദ കെ.എം സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഒരു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് നൽകും. 
ഒ.ഐ.സി.സി ജിദ്ദയും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്​ സംഭാവന നൽകി. മക്ക ഒ.ഐ.സി.സി സഹായ സമിതിക്ക് രൂപം നൽകി. 
നാഷണല്‍ കെ.എം.സി.സിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഖുന്‍ഫുദ കെ.എം.സി.സിയുടെ ഒന്നാം ഘട്ടസഹായം കൈമാറി.

മലപ്പുറം ജില്ല കെ.എം.സി.സിയുടെ ധനസമാഹരണവും തുടങ്ങിയിട്ടുണ്ട്​.

Tags:    
News Summary - flood-help-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.