???????? ???????????????? ????????? ?????????????? ???? ????????? ???????????????

ത്വാഇഫിൽ നിന്ന്​ കുവൈത്ത്​ എയർവേയ്​സ്​ സർവീസ്​ തുടങ്ങി

ത്വാഇഫ്​: ത്വാഇഫിനും കുവൈത്തിനുമിടയിൽ കുവൈത്ത്​ എയർവേയ്​സ്​ സർവീസ്​ തുടങ്ങി. കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം ഇന്നലെ ത്വാഇഫ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലിറങ്ങി. യാത്രക്കാരെ വിമാനത്താവള മേനേജർ എൻജി. അബ്​ദുൽ വഹാബ്​ ബുഖാരിയും കുവൈത്ത്​ എയർവേയ്​സ്​ മേഖല മാനേജർ മിശ്​അൽ അജമിയും വിമാനത്താവള ഉദ്യോഗസ്​ഥരും ചേർന്നു സ്വീകരിച്ചു. ഹജ്ജ്​, തീർഥാടകരുടെ യാത്ര എളുപ്പമാക്കാനും മേഖലയുടെ ടൂറിസം വികസിപ്പിക്കാനും സഹായിക്കുന്നതാണ്​ കുവൈത്ത്​ എയർവേയ്​​സി​​െൻറ ത്വാഇഫ്​ സർവീസ്​.അടുത്തിടെയാണ്​ സിവിൽ ഏവിയേഷൻ അതോറിറ്റി കുവൈത്ത്​ എയർവേയ്​സിന്​ ത്വാഇഫ്​ സർവീസിനുള്ള അനുമതി നൽകിയത്​. തുടക്കത്തിൽ ആഴ്​ചയിൽ രണ്ട്​ സർവീസാണുള്ളത്​. 
Tags:    
News Summary - flight-saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.