ജിദ്ദയിലെ ആദ്യത്തെ ഫ്രീ വിസക്കാരൻ

ജിദ്ദ: ജിദ്ദയിൽ ആദ്യകാലത്ത്​ ‘ഫ്രീ വിസ’ യിലെത്തിയ മലയാളികളിലൊരാളാണ് പൊന്നാനി സ്വദേശി മുഹമ്മദ് അബ്​ദുൽ മജീദ ് എന്ന മജീദ് പൊന്നാനി. 40 വർഷം കഴിഞ്ഞ്​ അദ്ദേഹം ജിദ്ദയിലെത്തിയിട്ട്. ഇത്രയും വർഷം ജോലി ചെയ്തതും ഒരേ കമ്പനിയിൽ. സൗ ദി എ‍യർലൈൻസിൽ പല സെക്​ഷനുകളിൽ ജോലി. ഇപ്പോൾ ഏവിയേഷൻ കോ ഒാർഡിനേറ്ററായി ജോലി നോക്കുന്നു.
അമ്മാവൻ വഴി ലഭിച്ച ‘ഫ് രീ വിസ’യിലാണ് 1978 മെയ് മാസം ജിദ്ദയിലെ പഴയ എയർപോർട്ടിൽ മജീദ് പൊന്നാനി എത്തിയത്. അതുവരെ ‘ഫ്രീ വിസ’ യിൽ വരുന്നവർ ഇല്ലായിരുന്നു. അതിൽ വന്നവരിൽ ഇപ്പോൾ ഒന്നോ രണ്ടോ പേർ മാത്രമാണ് സൗദിയിലുള്ളത്. ആ കാലത്ത് മിക്കവരും ഹജ്ജ് വിസയിൽ വന്ന് ഇവിടെ ജോലി നോക്കുകയായിരുന്നു പതിവ്. അന്ന് ഒരു സൗദി പ്രമുഖൻ വഴി മലയാളിക്ക് കിട്ടിയ വിസയിലാണ് കുറച്ച് മലയാളികൾ സൗദിയിലേക്ക് വരുന്നത്. അതിൽപെട്ട ഒരാളാണ് മജീദ് പൊന്നാനി. വന്ന സമയത്ത് തന്നെ സൗദി എയർലൈൻസിൽ ഇൻറർവ്യൂവിൽ പങ്കെടുക്കുകയും ജോലി ലഭിക്കുകയും ചെയ്തു. അദ്ദേഹത്തി​​​െൻറ ആത്​മാർഥതയും കൃത്യനിഷ്ഠയും കണ്ട് കമ്പനി പല പ്രമോഷനും നൽകി. രണ്ട് തവണ ‘ബെസ്​റ്റ്​ എം​പ്ലോയിസ്’​ അവാർഡ് കിട്ടി.
ഇന്ത്യൻ ഫൈൻ ആർട്സ് അസോസിയേഷൻ (ഐ.എഫ്.എ) ഭാരവാഹി, പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ്, കെ.എം.സി.സി മലപ്പുറം മണ്ഡലം വൈസ് പ്രസിഡൻറ്, എം.എസ്.എസ് ഉപദേശക സമിതി മെമ്പർ, ഫാറൂഖ് കോളജ് ഓൾഡ് സ്​റ്റുഡൻസ്​ അസോസിയേഷൻ ജിദ്ദ പ്രസിഡൻറ്, ഇന്ത്യൻ ഫിനാൻസ് അസോസിയേഷൻ സ്ഥാപകാംഗം, ജിദ്ദ പൊന്നാനി മുസ്​ലിം അസോസിയേഷൻ പ്രസിഡൻറ് തുടങ്ങിയ വിവിധ സാംസ്കാരിക, സാമൂഹിക, മത സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സൗദി എയർലൈൻസിൽ 58 വയസ്സിൽ വിരമിക്കണമെന്ന നിയമമുള്ളതിനാൽ പ്രത്യേക അനുമതി വാങ്ങി അദ്ദേഹത്തെ ഇപ്പോൾ നജ്്മ ഏവിയേഷൻ എന്ന മാൻപവർ കമ്പനിയിലേക്ക് മാറ്റി. അതിലെ ആദ്യ ജോലിക്കാരനായി നിയമിച്ചു. ഇപ്പോൾ ആ മാൻപവർ കമ്പനിയുടെ സ്​റ്റാഫായി സൗദി എയർലൈൻസിൽ ജോലി ചെയ്യുന്നു.
25 വർഷത്തോളം ഇന്ത്യൻ എംബസി സ്കൂളിൽ മാത്തമാറ്റിക്സ് ടീച്ചറായി ജോലി ചെയ്ത ജന്നത്താണ് ഭാര്യ. മക്കൾ: ജുമാന, മുബീന, ഇഷാം.
ജിദ്ദയിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ മജീദ് പൊന്നാനി ഇനിയുള്ള കാലം നാട്ടിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹത്തിലാണ്. അതിന് കമ്പനിയിൽ അപേക്ഷ കൊടുത്തിട്ടുമുണ്ട്. കമ്പനിയുടെ അനുമതി ലഭിച്ചാൽ ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ നാട്ടിലേക്ക് തിരിക്കും. ഫോൺ: 050 732 1761

Tags:    
News Summary - First free Visa holder in Jedha, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.