റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന റിയാദിലെ മലയാളി സാമൂഹിക സേവനരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഫിറ ോസ് പുതുക്കോടിന് പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖല കമ്മിറ്റി യാത്രയപ്പ് നൽകി. എട്ടുവർഷത്തെ പ് രവാസത്തിനിടയിൽ ജീവകാരുണ്യ മേഖലയിലും സാംസ്കാരിക രംഗത്തും തേൻറതായ പങ്ക് വഹിച്ച് വ്യക്തിമുദ്ര പതിപ്പിച്ചാണ് അേദ്ദഹം മടങ്ങുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. പ്രവാസി വെസ്റ്റ് മേഖല സമിതി അംഗം എന്ന നിലയിൽ സജീവമായി പ്രവർത്തിച്ച ഫിറോസ് ഇന്ത്യൻ എംബസി, കലാ സാംസ്കാരിക സാമൂഹിക സംഘടനകൾ എന്നിവയുമായി നല്ല അടുപ്പം സ്ഥാപിക്കുകയും തർഹീൽ പോലുള്ള സൗദി കാര്യാലയങ്ങളുമായി ബന്ധപ്പെട്ടും ആവശ്യക്കാർക്ക് സഹായം നൽകാൻ യത്നിച്ചു.
എംബസി വളൻറിയർ വിഭാഗം, ജനാദിരിയ ഫെസ്റ്റിവെൽ, ജെ ആൻഡ് പി ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖല പ്രസിഡൻറ് സമീഉല്ല അധ്യക്ഷത വഹിച്ചു. അലി ആറളം ഉപഹാരം കൈമാറി. ബാരിഷ് ചെമ്പകശ്ശേരി, മുഹമ്മദ് ഫൈസൽ, സലിം, ഷിഹാബ് കുണ്ടൂർ എന്നിവർ സംസാരിച്ചു. ഷമീർ പത്തനാപുരം സ്വാഗതവും അഫ്സൽ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.