റിയാദ്: കേടായതോ വ്യക്തതയില്ലാത്തതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. ഇത്തരത്തിൽ വാഹനമോടിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്നും 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലെ അക്ഷരങ്ങളും അക്കങ്ങളും ഏതു സമയത്തും വ്യക്തമായി ദൃശ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. നമ്പർ പ്ലേറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വൈകാതെ തന്നെ അവ മാറ്റിസ്ഥാപിക്കേണ്ടതാണ്. സുരക്ഷിതമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും ഡ്രൈവർമാർ കർശനമായി പാലിക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.