മലയാളി ദമ്മാമിൽ പനി ബാധിച്ച്​ മരിച്ചു 

ദമ്മാം: പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ദമ്മാമിൽ മരിച്ചു. ആലപ്പുഴ, തിരുവമ്പാടി സ്വദേശി വാടക്കൽ കുരിശിങ്കൽ  വീട്ടിൽ ജോണി (51) ആണ്​ മരിച്ചത്​. ദിവസങ്ങൾക്ക്​ മുമ്പാണ്​ കടുത്ത പനിയും ചുമയുമുണ്ടായി​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.  

ചൊവ്വാഴ്​ച ഉച്ചയോടെയാണ്​ മരണം സംഭവിച്ചത്​. സറാകോ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം കരാർ അടിസ്​ഥാനത്തിൽ 27 വർഷമായി ദമ്മാം മെഡിക്കൽ  കോംപ്ലക്​സിൽ അഡ്​മിനിസ്​ട്രേഷൻ വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. സൗമ്യനും സഹൃദയനുമായിരുന്ന ഇദ്ദേഹത്തിന്​ വലിയ സൗഹൃദ വലയം ഉണ്ടായിരുന്നു. ​സറാകോ ജീവനക്കാരിയായ റസീനയാണ്​ ഭാര്യ. മക്കൾ: ഡോ. റോഷിൻ, എൻജി. നിഷിൻ​.

Tags:    
News Summary - Fever death in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.