Posted On
date_range Updated On
date_range പനി ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു
മദീന: പനി ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരിക്കെ മലയാളി മദീനയിൽ മരിച്ചു. മലപ്പുറം മക്കരപറമ്പ് പഴമള്ളൂർ കട്ടുപ്പാറയിലെ അരീക്കത്ത് ഹംസ അബുബക്കർ (59) ആണ് മരിച്ചത്. പനി ബാധിച്ച് മദീന ഡോ.ഹാമിദ് സുലൈമാൻ അൽ അഹ്‌മദി ആശുപത്രിയിൽ ദിവസങ്ങളായി ചികൽസയിലായിരുന്നു. 42 വർഷങ്ങളായി അൽ ബൈക്ക് റസ്റ്റോറൻറിൽ ജീവനക്കാരനാണ്.
നേരത്തെ മക്ക അൽ ബൈക്കിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം നിലവിൽ മദീന ഏരിയ മാനേജറായിരുന്നു.
സുഹറാ ഉരുണിയൻ, സുനീറ അരീക്കത്ത് എന്നിവർ ഭാര്യമാരാണ്.
മക്കൾ: അൻവറലി, അബദുൽ സൽമാൻ (ഇരുവരും ദുബൈ), റുബിയത്ത്, അബ്ദുൽ മനാഫ്, ഹിദ, ഹിഷാം, യാസർ. മരുമക്കൾ: ഷംന, ഷബീബ, ആസിഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.