Posted On
date_range Updated On
date_range യാമ്പുവിലെ ജലോത്സവം ശ്രദ്ധേയമായി
യാമ്പു: ദേശീയ ദിനാഘാഷത്തിെൻറ ഭാഗമായി യാമ്പുവിലെ ശറം ബീച്ചിൽ നടത്തിയ ബോട്ട് റാലി വേറിട്ട കാഴ്ചയായി. 65 ബോട്ടുകൾ പങ്കെടുത്ത പരിപാടി 45 മിനിറ്റ് നീണ്ടുനിന്നു. ‘രാജ്യത്തിന്ന് വേണ്ടി ഒരു കൈയൊപ്പ്’ എന്ന ശീർഷകത്തിൽ ബഹുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ റാലിയിൽ ഫിഷറീസ്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, കായികതാരങ്ങൾ തുടങ്ങി നൂറ് കണക്കിനാളുകൾ പങ്കെടുത്തു. യാമ്പു ടൂറിസം അതോറിറ്റി ഡയറക്ടർ സാമിർ അൽ അനീനി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. യാമ്പുവിലെ പൊതു ജനങ്ങളുടെ വർധിച്ച പിന്തുണ ജലോത്സവത്തിന് കിട്ടിയെന്നും പിറന്ന നാടിനോടുള്ള സ്നേഹമാണ് എല്ലാവരും ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.